മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ

ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ട് കത്തിച്ചതിന് തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ബേക്കറിക്ക് പിഴ ചുമത്തി. കോട്ടയം ഗ്രാമപഞ്ചായത്തിലെ പുറക്കളത്തെ സ്നേഹിതം ബേക്ക്സ് ആൻഡ് റസ്റ്റോറന്റിനാണ് 5000 രൂപ പിഴ ചുമത്തിയത്. കെട്ടിടത്തിന്റെ പിറകുവശത്തായി രണ്ട് ടാർവീപ്പകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായി പരാതി അന്വേഷിക്കാൻ എത്തിയ സ്‌ക്വാഡ് കണ്ടെത്തുകയായിരുന്നു. പഞ്ചായത്തീ രാജ് ആക്ടിലെ 219 എ സി, 219 ഐ എന്നീ വകുപ്പുകൾ പ്രകാരമാണ് സ്ഥാപന ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയത്. തുടർനടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് കോട്ടയം ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.







