വീട്ടിൽ കയറി അക്രമം വീട്ടമ്മയ്ക്ക് പരിക്കേറ്റു: കേസെടുത്തു

Screenshot
വിദ്യാനഗർ: ഗൾഫിലു ണ്ടായിരുന്ന കാലത്തെ മുൻവൈരാഗ്യം വെച്ച് കത്തിയും ഇരുമ്പ് വടിയുമായി
വീട്ടിൽ കയറി അക്രമം നടത്തിയതിന് പരാതിയിൽ യുവാവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. എടനീർ സ്വദേശിനി ടികെ ഓമന(66) യുടെ പരാതിയിലാണ് കോടോം കോടോത്ത് സ്വദേശി ഗോകുൽ ഗോപാലിനും സഹായിക്കുമെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തത്. 21 ന് വൈകുന്നേരം 6.15 മണിക്ക് പാടി കൂട്ടാലക്കാലിലെ പരാതിക്കാരിയുടെ വീട്ടിലേക്ക് പ്രതിയും മറ്റൊരാളും ചേർന്ന് വാതിൽ തകർത്ത്അതിക്രമിച്ച് കയറി പരാതിക്കാരിയെയും മകനെയും തള്ളിയിടുകയും ആയുധങ്ങൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും താക്കോൽ കൊണ്ടുപോകുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരിയുടെ മകനും പ്രതികളും തമ്മിൽ ഗൾഫിലുണ്ടായിരുന്ന സമയത്തെ മുൻവൈരാഗ്യമാണ് സംഭവത്തിനു കാരണം അക്രമത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു പരിക്കേറ്റ പരാതിക്കാരി നാലാം മൈലിലെ ഇ.കെ. നായനാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.







