പയ്യന്നൂരിൽ പോലീസിൽ സാക്ഷി പറഞ്ഞതിന് മധ്യവയസ്കനെ കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പയ്യന്നൂർ: പോലീസ് കേസിൽ സാക്ഷിപറഞ്ഞ വിരോധത്തിൽ മധ്യവയസ്കനെ തടഞ്ഞുനിർത്തി കമ്പിപാര കൊണ്ട് അടിച്ചും കത്തി കൊണ്ട് കൊത്തിയും കൊല്ലാൻ ശ്രമിച്ച പ്രതി നരഹത്യാ കേസിൽ അറസ്റ്റിൽ. കുഞ്ഞിമംഗലം കുതിരുമ്മൽ സ്വദേശി മൂലക്കാരൻ ഹൗസിൽ വി. ഷാനി (45) യെയാണ് എസ്. ഐ. കെ. സുഹൈലിൻ്റെ നേതൃത്വത്തിൽ എസ്. ഐ, മിഥുൻ, എ.എസ്.ഐ. മാരായ ശ്രീകാന്ത്, നൗഫൽ അഞ്ചില്ലത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
കുഞ്ഞിമംഗലം മല്ലിയോട്ടെടി .പി . രത്നാകരൻ്റെ (59) പരാതിയിലാണ് പയ്യന്നൂർ പോലീസ് വധശ്രമത്തിനുകേസെടുത്തിരുന്നത്. 20ന്ചൊവ്വാഴ്ച്ച വൈകുന്നേരം 6 മണിക്ക് കുഞ്ഞിമംഗലം തൃപ്പാണിക്കര ശിവക്ഷേത്രത്തിനു സമീപം റോഡിൽ വെച്ചാണ് സംഭവം. പ്രതിപാരകൊണ്ട് അടിച്ചും കത്തി കൊണ്ട് തലക്ക് കൊത്തിയതിൽ ഹെൽമെറ്റിന് കൊണ്ടില്ലായിരുന്നില്ലെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും സംഭവത്തിനു കാരണം പ്രതിക്കെതിരെയുണ്ടായിരുന്ന പോലീസ് കേസിൽ പരാതിക്കാരൻ സാക്ഷി പറഞ്ഞ വിരോധത്തിലായിരുന്നു അക്രമം. പരിക്കേറ്റ പരാതിക്കാരൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമ കേസിൽപോലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.







