യുവാവിനെ മർദ്ദിച്ചു വീടാക്രമിച്ച നാലുപേർക്കെതിരെ കേസ്

Screenshot
ചക്കരക്കൽ : കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടിച്ചു പരിക്കേൽപ്പിക്കുകയും വീടിൻ്റെ ജനലുകളും മറ്റും നശിച്ച് അരലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ നാലു പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. കൂടാളി കോഴൻകുന്നിലെ നജില മൻസിലിൽ കെ.കെ. ഷിയാദിൻ്റെ (40) പരാതിയിലാണ് ഷാനിന ,സജീർ, സജീറിൻ്റെ ഭാര്യ, സിദ്ധിഖ് എന്നീ നാലുപേർക്കെതിരെ പോലീസ് കേസെടുത്തത്.18 ന് ഞായറാഴ്ചരാവിലെ 8 മണിക്കാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







