LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 21, 2026

മദ്യ ലഹരിയിൽ കത്തിക്കുത്ത്: വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

പയ്യന്നൂര്‍: മദ്യലഹരിയിൽ
വാടക ക്വാട്ടേർസിൽ വെച്ച്ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു ഗുരുതരാവസ്ഥയിലായ സംഭവത്തിൽ വധശ്രമത്തിന് അറസ്റ്റിൽ.പശ്ചിമ ബംഗാൾ നദിയ ശിൽപഗ്രാം പ്രിയ നഗർ അംബഗൻ പാറയിലെ ഇന്ദ്രജിത്ത് ദാസിനെ (33) യാണ് പയ്യന്നൂർ എസ്. ഐ. കെ.സുഹൈൽ അറസ്റ്റു ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളിപശ്ചിമ ബംഗാൾ സൗത്ത് 24 പർഗാൻസിലെ ബപ്പി സർദാരിന് (36) ആണ് കുത്തേറ്റത്.
കൂടെ താമസിക്കുന്ന പശ്ചിമ ബംഗാൾ പർഗാനാസ് ഗാരിജാല സ്വദേശി ബിജയ് സർദാറിൻ്റെ പരാതിയിലാണ് പോലീസ് വധശ്രമത്തിനു കേസെടുത്തത്.
18 ന് ശനിയാഴ്ചരാത്രി 8.30 മണിയോടെ കൊറ്റി പഴയ ചങ്ങലഗേറ്റിന് സമീപത്തെ വാടക ക്വാട്ടേർസിലായിരുന്നു സംഭവം.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ബപ്പി സർദാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!