LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 20, 2026

എടപ്പുഴ വാളത്തോട് കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം;കുത്തി വീഴ്ത്തി നശിപ്പിച്ചത് നാലുവർഷം പ്രായമായ 40-ൽ അധികം കമുങ്ങുകൾ

0
img_1785
Spread the love


ഇരിട്ടി: അയ്യൻകുന്ന്- ആറളം പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ എടപ്പുഴ വാളത്തോട് കാട്ടാനക്കൂട്ടമിറങ്ങി കമുക് അടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചു. വാളത്തോട്ടെ പുത്തനറിയിൽ ബാബുവും ഭാര്യ ബിന്ദുവും നട്ടുവളർത്തിയ നാലുവർഷം പ്രായമായ 40-ലധികം കവുങ്ങുകളാണ് ഞായറാഴ്ച രാത്രിയെത്തിയ കാട്ടാനക്കൂട്ടം മെതിച്ച് നശിപ്പിച്ചത്.
വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഇവരുടെ വീടും കൃഷിയിടവും. നിർമ്മാണ തൊഴിലാളിയായ ബാബു ഒഴിവു ദിവസങ്ങളിലും മറ്റും അദ്ധ്വാനിച്ച് വളർത്തിയെടുത്ത കൃഷിയാണ് ഒറ്റ രാത്രിക്കൊണ്ട് ആനകൾ ഇല്ലാതാക്കിയത്. അത്യുതപ്പാദന ശേഷിയുള്ള കവുങ്ങിൻ തൈകൾ അടുത്ത വർഷം മുതൽ ഉത്പ്പാദനം ലഭിക്കാനിരിക്കുന്നവയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും കാട്ടാനകൾ ഈ പ്രദേശത്ത് എത്തിയിരുന്നെങ്കിലും അന്ന് ഒരു കവുങ്ങ് മാത്രമാണ് ആന നശിപ്പിച്ചത്.
സമീപത്തെ രാജേഷ് അനിയേരിയുടെ വീട്ടുപറമ്പിലെ വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. വിവരമറിഞ്ഞ് വനപാലകരും ആറളം പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
വനാതിർത്തി കടന്നെത്തുന്ന കാട്ടാനകൾ ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വിതയ്ക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ ഉപജീവനമാർഗം തന്നെ ഭീഷണിയിലാകുന്ന സാഹചര്യത്തിൽ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേഖലയിൽ ടാപ്പിംങ്ങ്‌ ചെയ്യുന്ന റബർ മരങ്ങളുടെ തൊലി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിക്കുകയാണ്. ഇതുമൂലം റബറിന്റെ ഉത്പ്പാദന ക്ഷമത കുറഞ്ഞു വരുന്നതും റബർ മരം നശിക്കുന്നതും കർഷകർക്ക് വലിയ ഭീഷണി തീർക്കുകയാണ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും കർണ്ണാടകയുടെ ബ്രഹ്‌മഗിരി വനമേഖലയിൽ നിന്നുമാണ് ആനക്കൂട്ടം ജനവാസ മേഖലയിലേക്കും കൃഷിയിടത്തിലേക്കും ഇറങ്ങുന്നത്. ഇവിടങ്ങളിലൊന്നും ഫലപ്രദമായ കാട്ടാന പ്രതിരോധ സംവിധാനം ഇല്ല എന്നതാണ് പ്രദേശവാസികളെ വലക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!