LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 20, 2026

അയ്യൻകുന്നിൽ മൂന്ന് പേർക്ക് കുറുനരിയുടെ കടിയേറ്റു

0
img_1786
Spread the love


ഇരിട്ടി: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ കമ്പനി നിരത്ത് പനക്കരയിൽ കുറുനരിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കമ്പനി നിരത്ത് പനക്കരയിലെ ചിരട്ടക്കാട്ട് ലൈസ ജോസ് (55), അറുകാക്കൽ വർഗീസ് (80), ജെസ്മിൻ ജിമ്മി (14) എന്നിവർക്കാണ് കടിയേറ്റത്.

തിങ്കളാഴ്ച പുലർച്ചെ 4:30-ഓടെയായിരുന്നു കുറുനരിയുടെ ആദ്യ ആക്രമണം. അറുകാക്കൽ വർഗീസിനെ വീട്ടുപടിക്കൽ വെച്ച് കുറുനരി ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ലൈസ, വർഗീസിനെ രക്ഷിക്കുന്നതിനിടെ ഇരുകൈകൾക്കും കടിയേറ്റു. വർഗീസിനെ രക്ഷിക്കാൻ ഭാര്യ ഓടിയെത്തുന്നതിനിടെ നിലത്തുവീണുപോയതുകൊണ്ടാണ് അവർ കുറുനരിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആക്രമണത്തിനിടെ ലൈസ ധൈര്യപൂർവ്വം കുറുനരിയെ പിടികൂടി ഗേറ്റിന് വെളിയിലേക്ക് എറിഞ്ഞു. തുടർന്ന് പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും ഈ കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു.

രാവിലെ 6:30-ഓടെ നാട്ടുകാരും വനം വകുപ്പ് ആർ.ആർ.ടി.യും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് രാവിലെ 11:30-ഓടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ചാണ് ജെസ്മിൻ ജിമ്മിയെ കുറുനരി ആക്രമിച്ചത്. ജെസ്മിന്റെ നേരെ ചാടിയ കുറുനരി മുഖത്തും ചുണ്ടിലും കടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജെസ്മിന്റെ മുഖത്തെ മുറിവിന്റെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ കുറുനരിയെ പിന്നീട് സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!