മർദ്ദനം :കോളേജ് ജീവനക്കാരനെതിരെ കേസ്.

Screenshot
പയ്യന്നൂർ:സമരം വിജയിച്ചതിലുള്ള ആഹ്ലാദ പ്രകടത്തിനിടെ കോളേജിലെ എസ് എഫ് ഐ. യൂണിറ്റ് സെക്രട്ടറിയായ വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്ന പരാതിയിൽ കോളേജ് ജീവനക്കാരനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂർ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി കരിവെള്ളൂർ പലിയേരിയിലെ എം. ആകാശിൻ്റെ പരാതിയിലാണ് കോളേജിലെ ജീവനക്കാരനായ കുഞ്ഞിമംഗലത്തെ ദീപേഷിനെതിരെ കേസെടുത്തത്.5 ന് രാത്രി 8.30 മണിക്ക് പരാതിക്കാരനും കൂട്ടരും സമരം വിജയിച്ചതിലുള്ള ആഹ്ലാദ പ്രകടനം നടത്തി ഹോസ്റ്റൽ ഭാഗത്തേക്ക് പോകവെ പ്രതി തടഞ്ഞുവെച്ച് കൈ കൊണ്ട് നെഞ്ചത്ത് അടിക്കുകയും നിലത്തുവീണപരാതിക്കാരനെ ചവിട്ടുകയും ചെയ്തു .ബഹളത്തിനിടെ കൂടെയുണ്ടായിരുന്ന മേഘ്ന എന്നവർനിലത്തുവീണ് ഇരുവർക്കും പരിക്കു പറ്റിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







