LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 29, 2026

പെരളശ്ശേരി ബാവോട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. രതീശന് വിജയം

0
816b3572-8093-4c4c-9d7a-f176180a4982
Spread the love

പെരളശ്ശേരി: പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ബാവോട് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നും ജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. രതീശൻ (സി.പി.എം) 65 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ എം. രഞ്ജിഷിനെയാണ് (കോൺഗ്രസ്) പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് ബാബു തണ്ടാരത്ത് 13 വോട്ടുകൾക്ക് വിജയിച്ച സീറ്റാണിത്. ഏറെക്കാലമായി സി.പി.എം വിജയിച്ചുപോന്നിരുന്ന വാർഡ് കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. സുരേഷ് ബാബു തണ്ടാരത്തിൻ്റെ ആകസ്മിക വിയോഗത്തെ തുടർന്നാണ് ഇവിടെ വീണ്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതോടെ നഷ്ടപ്പെട്ട വാർഡ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. എൻ.ഡി.എയ്ക്ക് വേണ്ടി കെ.പി. പ്രജിത്താണ് മത്സരിച്ചത്.

വോട്ടിങ് നില:

 കെ.വി. രതീശൻ (സി.പി.എം) – 600

 എം. രഞ്ജിഷ് (കോൺഗ്രസ്) – 535

 കെ.പി. പ്രജിത്ത് (ബി.ജെ.പി) – 56

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!