പ്രതിബന്ധങ്ങളെ തോൽപ്പിച്ചപ്രണവ് പയ്യന്നൂരിന് അവിസ്മരണീയ ദിനം മുഖ്യമന്ത്രി വി.ഡി സതീശൻ അനുമോദിച്ചു

പയ്യന്നൂർ:പ്രതിബന്ധങ്ങളെ തോൽപ്പിച്ച് പ്രണവ് പയ്യന്നൂരിന്റെ സാഹിത്യവിജയം; കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് മൂന്ന് പുസ്തകങ്ങൾ പ്രണവ് പയ്യന്നൂർ സമ്മാനിച്ചു . പുസ്തകം ഏറ്റുവാങ്ങിയ അദ്ദേഹം പ്രണവിനെ അനുമോദിക്കുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ടുകളെ ഇച്ഛാശക്തികൊണ്ട് നേരിട്ട് സാഹിത്യലോകത്ത് സജീവമായ പ്രണവ് പയ്യന്നൂരിന് ഇന്നലെ അവിസ്മരണീയമായ ദിനമായിരുന്നു. മുൻ എം എൽ എ യും കോൺഗ്രസ് സമുന്നത നേതാവുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളന വേദിയിൽ വെച്ചാണ് പ്രണവ് പയ്യന്നൂർ രചിച്ച തന്റെ മൂന്ന് പുസ്തകങ്ങൾ മുഖ്യമന്ത്രിക്ക്സമ്മാനിച്ചത്.
‘അമ്മ മഴ’, ‘സ്നേഹ വസന്തം’, ‘കണ്ണിമാങ്ങ’ എന്നീ പുസ്തകങ്ങളാണ് നൽകിയത്. പ്രണവിന്റെ സർഗാത്മക പരിശ്രമങ്ങളെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ അടുത്ത പുസ്തകം ഉടൻ പ്രകാശനം ചെയ്യുമെന്ന സന്തോഷവാർത്തയും വേദിയിൽ അറിയിക്കുകയുണ്ടായി.
നടക്കാൻ ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും, എഴുത്തിന്റെ കരുത്തിൽ മുന്നേറുന്ന പ്രണവിന് ഈ അംഗീകാരം വലിയൊരു ഊർജ്ജമാണ് പകരുന്നത്. പ്രണവിന്റെ ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിരവധിപ്പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.







