യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി 4, 84,,200 രൂപ തട്ടിയെടുത്തു

Screenshot
വിദ്യാനഗർ :യു.കെ.യിലെ കമ്പനിയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും4, 8 4 ,200 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. മധൂർഹിദായത്ത് നഗറിലെ റിഷാദ് മൻസിലിൽ അബ്ദുൾ റൗഫിൻ്റെ (45) പരാതിയിലാണ് കൊല്ലം ചാലക്കുടി സ്വദേശികളായ ഷൈമ സുകുമാരൻ, ഗെയിൻ ബോബി എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിനു വിദ്യാനഗർ പോലീസ് കേസെടുത്തത്. 2025 സപ്തംബർ 30 മുതൽ 2026 ജൂൺ 10 വരെയുള്ള കാലയളവിൽ പരാതിക്കാരന് യു.കെയിലെ ബാർ ചെസ്റ്റർഹെൽത്ത് കെയർ ലിമിറ്റഡ് കമ്പനിയിൽ ജോലി വാഗ്ദാനം നൽകി തവണകളായി പരാതിക്കാരൻ അക്കൗണ്ട് വഴി ഒന്നാംപ്രതിയുടെ ബേങ്ക്അക്കൗണ്ടിലേക്ക് 4,84, 200 രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലിയോ നൽകിയ പണമോ തിരികെ കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







