സ്ത്രീധന പീഡനം ഭർത്താവിനെതിരെ കേസ്

വളപട്ടണം : വിവാഹ ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെമാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു . അഴീക്കോട് വൻകുളത്ത് വയലിലെ 31കാരിയുടെ പരാതിയിലാണ് ഭർത്താവ് എളയാവൂരിലെ മറിയം മൻസിലിൽ പി.കെ. മുൻസീറിനെതിരെ (37) കേസെടുത്തത്. 2015 ജനുവരി 11 ന് ആയിരുന്നു വിവാഹം. പരാതിക്കാരിയുടെ വീട്ടിലും പ്രതിയുടെ കക്കാടുള്ള വീട്ടിലും താമസിച്ചു വര വെ2019 വർഷ ത്തിൽ പ്രതിക്ക് ഒമാനിൽ സ്വന്തമായി കട തുടങ്ങുന്നതിനായി 10 ലക്ഷം രൂപ പരാതിക്കാരിയുടെ പിതാവിനോട് ചോദിച്ചെങ്കിലും കൊടുക്കാൻ സാധിക്കാത്തതിൽ പണം ആവശ്യപ്പെട്ട് നിരന്തരം പ്രതി പരാതിക്കാരിയെ മാനസികമായി പീഡിപ്പിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിച്ചും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.







