ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ചൊല്ലി അടിപടിക്കിടെ യുവാവിനെ വധിക്കാൻ ശ്രമം 3 പേർക്കെതിരെ കേസ്

Screenshot
മേൽപ്പറമ്പ :ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കഴുത്തിനു കുത്തി കൊല്ലാൻ ശ്രമം മൂന്നു പേർക്കെതിരെ കേസ്. ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ പി.എ. ഹൗസിൽ അബ്‌ദുൾ മാജിദിൻ്റെ (19) പരാതിയിൽ ചെർക്കളയിലെ നിഹാൽ, റെസിൽ, ഇസ്‌ലാഹ് എന്നിവർക്കെതിരെയാണ് വധശ്രമത്തിനു മേൽപ്പറമ്പ പോലീസ് കേസെടുത്തത്. ഈ മാസം 6 ന് രാത്രി 9.15 മണിക്ക് ചട്ടഞ്ചാലിലെ എബി ടെർഫി നടുത്തുള്ള ക്യൂണിക്സ് എന്ന ഗെയിമിംഗ് സെൻ്ററിന് സമീപം വെച്ചാണ് സംഭവം സുഹൃത്തുക്കളായ സഹീർ ,ഫലാഹ് എന്നിവരോട് സംസാരിച്ചിരിക്കുകയായിരുന്ന പരാതിക്കാരനെ തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും സ്‌ക്രൂ ഡ്രൈവർ കൊണ്ട്കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







