ഐ ടി എഫ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം : മത്സരാർത്ഥികളെ അനുമോദിച്ചു

പയ്യന്നൂർ:ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ വെച്ച് നടന്ന സൗത്ത് വെസ്റ്റ് തെയ് ക്വാണ്ടോ
ഐ ടി എഫ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആർ .കൃഷ്ണയേയും ആർ. വൈഷ്ണയും മഹാദേവഗ്രാമം ഷട്ടിൽ ക്ലബ്ബ് അനുമോദിച്ചു.കെ. കെ. കുമാറിന്റെ അധ്യക്ഷതയിൽ വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി.നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം. പ്രദീപൻ ,വി പി രാജേഷ്,കെ വി പ്രഭാകരൻ, പി യു മനോഹരൻ ,പി. പ്രേമരാജ്,ഇ ശശിധര ൻ ,വി എം മുരളീധരൻ എന്നിവർ സംസാരിച്ചു.







