പാവന്നൂർ മൊട്ടയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം

Screenshot
മയ്യിൽ:
പാവന്നൂർമൊട്ടയിൽ എസ്എഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നിർവഹിക്കാനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അക്ഷയ് കൊളച്ചേരി, എസ്എഫ്ഐ എറിയാ സെക്രട്ടറി നന്ദകിഷോർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ അക്ഷയ് കണ്ണൂർ എകെ ജി ആശുപത്രിയിലും, നന്ദകിഷോറും മയ്യിൽ ആശുപത്രിയിലും ചികിത്സ തേടി. യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ കുറ്റ്യാട്ടൂർ, അജ്സം ഒറപ്പടി എന്നിവരുടെ നേതൃത്വത്തിൽ കാപ്പാ കേസ് പ്രതിയായ ആഷിക് പാവന്നൂരും ചേർന്നാണ് ആക്രമണം നടത്തിയത്. മാരകായുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പരാതിയുണ്ട്. സംഭവത്തിൽ മയ്യിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.







