LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 8, 2026

യുവതിയെയും മകളെയും പീഡിപ്പിച്ച രാമന്തളി സ്വദേശി തമിഴ്നാട്ടിൽ പിടിയിൽ

0
IMG-20260822-WA0061
Spread the love

കണ്ണൂർ: സൗഹൃദം നടിച്ച് യുവതിയിൽ നിന്നും പണം കൈക്കലാക്കിയ ശേഷം കണ്ണൂരിലെലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിക്കുകയും പ്രായപൂർത്തിയാകാത്ത മകളേയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലും പിടികൊടുക്കാതെഒളിവിൽ കഴിയുകയായിരുന്നയുവാവിനെ തമിഴ്നാട്ടിൽ വെച്ച് ടൗൺ പോലീസ് പിടികൂടി. പയ്യന്നൂർരാമന്തളി കക്കംപാറഅമ്പലത്തിൻ മൂലയിലെ റോബിനെ (43) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടേമ്പത്തിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു ,സിവിൽ പോലീസ് ഓഫീസർമാരായ നിശാന്ത് ,രതീഷ് എന്നിവരടങ്ങിയ സംഘം കോയമ്പത്തൂർ ചിന്നതടാകത്തിൽ വെച്ച് പിടികൂടിയത്. 2024 ൽ ആണ് പരാതിക്കാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിലൂടെ യുവതിയെയാണ് പ്രതി പീഡിപ്പിച്ചത്. യുവതി കുട്ടിയുമായി ലോഡ്ജ് മുറിയിൽ താമസിക്കുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത മകളേയും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി സ്വന്തമായി മൊബൈൽഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുന്നതിനിടെയാണ് കേസന്വേഷണത്തിനിടെ ടൗൺപോലീസിൻ്റെപിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!