ഉന്നത വിദ്യാഭ്യാസം നേടി അവാർഡ് നേടിയ സഹോദരിമാരെ ആദരിച്ചു

പഴയങ്ങാടി: അടുത്തില ചെവിടിച്ചാലിലെ ഉന്നത വിദ്യഭ്യാസം നേടി അവാർഡ് നേടിയ ഒരു വീട്ടിലെ രണ്ട് കുട്ടികളെ കേന്ദ്ര യുവ ഗവേഷണ അവാർഡ്നേടിയ ബിൻസി മരിയയെയും, എംഫിലും പി എച്ച്ഡിയും പൂർത്തിയാക്കിയ റിൻസി മരിയയെയും കോൺഗ്രസ് സേവാദൾ കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് കരുണാകരൻ അടുത്തില ഉപഹാരം നൽകി .ശ്രീജിത്ത് പൊങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു രാജീവൻ എ.വി, സേവ്യർ കെ ലിയോ , സേവാദൾ സെക്രട്ടറി ജോയ് മാട്ടൂൽ, ഫ്രാങ്കോ മാട്ടൂൽ, യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ അരുൺ, ആദർശ് , ബൈജു വെടിയപ്പൻ ചാൽ, രമേശൻ ഏരിപ്രം, സുനിൽ കൊയിലേരിയൻ, അഭിജിത്ത്.കെ, രതീഷ് തളിയിൽ,എന്നിവർ സംബന്ധിച്ചു.







