വാഹനാപകടത്തിൽപ്പെട്ട വ്യാപാരി മരിച്ചു

Screenshot
കാങ്കോൽ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമകെ. സതീശൻ (56) ആണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചയ്ക്ക് കാങ്കോലിലെ ഷോപ്പിൽ നിന്നും സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ പാപ്പാരട്ടയിലായിരുന്നു അപകടം. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്.
മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ . പരേതനായ കൊഴുമ്മൽ ഗോവിന്ദൻ നമ്പ്യാരുടെയും കൈപ്രത്ത് കല്യാണി അമ്മയുടെയും മകനാണ്.ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാൽ ഗവൺമെന്റ് എൽ പി സ്കൂൾ).മക്കൾ : അനശ്വര (എം ബി ബി എസ് വിദ്യാർത്ഥിനി റഷ്യ,), ആകാശ് (ബി ബി എ വിദ്യാർത്ഥി ബാംഗ്ലൂർ.). സഹോദരങ്ങൾ: സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിതാകുമാരി (അധ്യാപിക, കൊഴുമ്മൽ ഗവൺമെന്റ് എൽ പി സ്കൂൾ).







