30 ഓളം തെരുവ് നായ്ക്കളേ വിഷം കൊടുത്തു കൊന്നു കേസെടുത്തു

കണ്ണൂർ: സ്വകാര്യ വ്യക്തിയുടെസംരക്ഷണ യിൽ കഴിഞ്ഞു വരുന്ന 30 ഓളം തെരുവ് നായ്ക്കളെ ആരോവിഷം കൊടുത്തു കൊന്നുവെന്ന പരാതിയിൽ ഒടുവിൽ ടൗൺ പോലീസ് കേസെടുത്തു. പീപ്പിൾ ഫോർ അനിമൽ വെൽഫേർ കണ്ണൂർ പ്രസിഡണ്ട് ഡോ. സുഷമ പ്രഭുവിൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. 17 ന് രാത്രി 10 മണിക്കും 18 ന് രാവിലെ 7 മണിക്കുമിടയിലാണ് സംഭവം. സിവിൽ സ്റ്റേഷൻ മുഴത്തടത്ത് പൊതുവെയിൽ രാജീവ് കുമാർ സംരക്ഷിച്ചുവരുന്നതും മറ്റുമായ 30 ഓളം തെരുവുനായ്ക്കളെയാണ് ആരോ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.







