കോൺഗ്രസ് നേതൃത്വത്തിൽ സ്വാതന്ത്ര ദിന സന്ദേശ യാത്ര നടത്തി.

പയ്യന്നൂർ:മഹാദേഗ്രാമം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽസ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു . എം.കെ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. ചടങ്ങിൽ മോഹനൻ പുറച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ .കെ.കുമാർ, അത്തായി പത്മനി , സി.കെ ദിനേശൻ ,കെ.വി മുരളി ,നളിനി ടീച്ചർ എന്നിവർ സംസാരിച്ചു .തുടർന്ന് നടന്ന സ്വാതന്ത്രദിന സന്ദേശ യാത്രക്ക് കെ. സുനിൽകുമാർ, യു .കെ മനോഹരൻ , പാറന്തട്ട രമേശൻ , കെ.വി. മണി , യു .കെ സുരേന്ദ്രൻ. സി.കെ ബാബു, എ.വി കമലാക്ഷൻ, എന്നിവർ നേതൃത്വം നൽകി. പായസ വിതരണവും ഉണ്ടായിരുന്നു.







