LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 14, 2026

ഓപ്പറേഷന്‍ തണ്ടര്‍; ഓണക്കാലത്ത് പരിശോധനകള്‍ വ്യാപിപ്പിക്കും

0
IMG-20260814-WA0000
Spread the love


എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ തണ്ടര്‍ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ ടി.ഒ.മോഹനന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന മണ്ഡലംതല ലഹരി വിമുക്തി സമിതി യോഗം തീരുമാനിച്ചു. എക്സൈസ് വകുപ്പിന്റെ ‘മയങ്ങില്ല കേരളം’ ബോധവത്കരണ പരിപാടിയും ഇതിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കും.
ഇതോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തും. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് കൗണ്‍സലിങ്ങ് നല്‍കി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിന് പദ്ധതിയുടെ ഭാഗമായി നടപടി സ്വീകരിക്കും. ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ഏകോപിപ്പിക്കും.
വിദ്യാലയങ്ങളുടെ പരിസരങ്ങളിലുള്ള കടകളില്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി എക്‌സൈസ്- ആരോഗ്യ വകുപ്പുകളുടെ സംയുക്ത പരിശോധനകള്‍ വ്യാപിപ്പിക്കാനും തീരുമാനമായി.
ഓണക്കാലത്ത് മയക്കുമരുന്ന് കടത്ത്, വ്യാജവാറ്റ്, വ്യാജമദ്യ നിര്‍മ്മാണം, സംഭരണം, വില്‍പ്പന എന്നിവ തടയുന്നതിന് സ്പെഷ്യല്‍ ഡ്രൈവുകള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എകിസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് എം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിജു പി, ഡിഇഒ വി ദീപ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!