കണ്ണൂർ കാൽടെക്‌സ് എൻ.എസ് ടാക്കീസിന് മുൻവശത്തെ റോഡ് തിങ്കളാഴ്ച തുറക്കും

Screenshot
നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി കണ്ണൂർ കാൽടെക്‌സ് എൻ.എസ് ടാക്കീസിന് മുൻവശത്തെ റോഡ് തിങ്കളാഴ്ച മുതൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു. റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ജൂലായ് 26-നാണ് ഈ വഴി പൂർണമായും അടച്ചത്. ഒരു മാസത്തേക്ക് അടച്ചിടുമെന്ന് അറിയിച്ചിരുന്ന പ്രവൃത്തി ടി.ഒ. മോഹനൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വെറും 22 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുകയായിരുന്നു. കോൺക്രീറ്റ് ജോലികൾ തീർത്ത് സ്ലാബ് പാകിയിട്ടുണ്ട്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ വേണ്ട നടപടികൾ ട്രാഫിക് പൊലീസുമായി ചേർന്ന് സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.







