പ്രിൻസിപ്പാളിനെയും സഹപ്രവർത്തകരെയും കൊല്ലുമെന്ന് ഭീഷണി രണ്ടു പേർക്കെതിരെ കേസ്

മേൽപ്പറമ്പ : കോളേജ് കോമ്പൗണ്ടിൽ അതിക്രമിച്ചുകയറി പ്രിൻസിപ്പാളിനെയും സഹപ്രവർത്തകരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിൽ അജ്ഞാതരായ രണ്ടു പേർക്കെതിരെ മേൽപ്പറമ്പ പോലീസ് കേസെടുത്തു. തെക്കീൽ എം ഐ സി ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ കാഞ്ഞങ്ങാട് അജാനൂർ മണലിലെ എം.കെ. ദീപയുടെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 6 ന് വൈകുന്നേരം 3.45 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പ്രതികൾകോളേജ് ഫ്രൻ്റ് ഓഫീസിൽ വെച്ചുകോളേജ് പ്രിൻസിപ്പാളായ പരാതിക്കാരിയെയും സഹപ്രവർത്തകരെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു .കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






