ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 26 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ

Screenshot
ചൊക്ലി: ഓട്ടോറിക്ഷയിൽ രഹസ്യമായി കടത്തുകയായിരുന്ന 26 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. വടകര വാണിമ്മൽ സ്വദേശി ടി.കെ. അബ്ദുള്ള, പശ്ചിമ ബംഗാൾ സ്വദേശി സഹബിൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ചൊക്ലി മേനപ്രം ഭാഗത്തുവെച്ചാണ് ഇവർ വാഹനവും മദ്യവുമായി പിടിയിലായത്.
കണ്ണൂർ ഇൻ്റലിജൻസ് ബ്യൂറോയുടെയും (IB) കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതികൾക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.







