LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 30, 2026

ഓപ്പറേഷൻ തണ്ടർ:എക്സൈസ് റെയ്ഡിൽ400 ലിറ്റർ വാഷ് കണ്ടെത്തി

0
72a7af40-d717-4510-9fbc-b15f0bd8563c
Spread the love

കൂത്തുപറമ്പ് :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)അനീഷ്കുമാർ പൂവന്റെ നേതൃത്വത്തിൽ മാലൂർ കൂവക്കര ഭാഗത്തു നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കണ്ടെത്തിയത്. കണ്ണൂർ എക്സൈസ് ഇൻ്റലിജൻസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) യു.ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. കൂവക്കര കൊഞ്ചൻകുണ്ട് ഭാഗത്ത് നിന്നും 200 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ചു വെച്ച 400 ലിറ്റർ വാഷാണ് കണ്ടെടുത്തത്.പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബ്കാരി കേസെടുത്ത് അന്വേഷണം തുടങ്ങി. റെയ്ഡിൽ
കണ്ണൂർ ഐ.ബി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി. യു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ബിജു കെ പി ,സിവിൽ എക്സൈസ് ഓഫീസർ ജിജീഷ് സി , സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ്. സി എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!