പോലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം 3 പേർക്കെതിരെ വധശ്രമത്തിനു കേസ്

Screenshot
കാസറഗോഡ്: വാഹന പരിശോധനക്കിടെ പോലീസുകാരനെ കത്തി കൊണ്ടു കുത്തി കൊല്ലാൻ ശ്രമം 3 പേർക്കെതിരെ വധശ്രമത്തിനു കേസ്. ബൈക്കിൽഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് മൂന്നംഗ സംഘത്തെ തടഞ്ഞു പരിശോധിക്കുന്നതിനിടെയാണ് എസ്.ഐ ക്കൊപ്പമുണ്ടായിരുന്ന പോലീസ്കൺട്രോൾ റൂമിലെസിവിൽ പോലീസ് ഓഫീസർ സന്ദീപിനെ (38) കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ 1.30 മണിയോടെ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തായിരുന്നു അക്രമം .സംഭവവുമായി ബന്ധപ്പെട്ട് നെക്രാ ജെയിലെ സഫ്‌വാൻ ,അമീർ, മുഹമ്മദ് ഷമീം എന്നിവർക്കെതിരെ പോലീസ് വധശ്രമത്തിനുകേസെടുത്തു. പോലീസുമായുണ്ടായ വാക്തർക്കത്തിനിടെ ഒന്നാം പ്രതിയായ സഫ്‌വാനാണ് കത്തി കൊണ്ട് കുത്തിയത്. സാരമായി പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വധശ്രമത്തിനും ഔദ്യോഗികകൃത്യനിർവ്വഹണം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







