യു.കെ.യിൽ ജോലി വാഗ്ദാനം നൽകി വഞ്ചിച്ച മൂന്നു പേർക്കെതിരെ കേസ്

Screenshot
പയ്യന്നൂർ യു.കെ.യിൽ ഗാർഡ് വെസൽ കമ്പനിയിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചു യുവാവിനെയും സുഹൃത്തിനെയും 9.5 ലക്ഷം രൂപ വാങ്ങിവഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം എടാട്ട് സ്വദേശി കെ. സിദ്ധാർത്ഥ് (24), കണ്ടോത്ത് ചിറ്റാരി കൊവ്വലിലെ പാണച്ചിറമ്മൽ സിദ്ധാർത്ഥ് സത്യൻ (23)എന്നിവരെയാണ് വഞ്ചിച്ചത്. പരാതിയിൽ കോട്ടയം സ്വദേശികളായ വിഷ്ണു ,സ്റ്റീഫൻ, അ ഞ്ജലി നായർ എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. യു.കെ യിലെകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ 2025 മാർച്ച് 17 നും ഏപ്രിൽ 30 നുംപരാതിക്കാരനായ കെ. സിദ്ധാത്ഥിൽ നിന്നും4, 60,000 രൂപയും സുഹൃത്ത് സിദ്ധാർത്ഥ് സത്യനിൽ നിന്നും4, 90,000 രൂപയും വാങ്ങിയ ശേഷം ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







