അക്രമ സംഭവം:എൽ ഡി എഫ് സംഘം ഡിവൈഎസ്പിക്ക് പരാതി നൽകി.

പയ്യന്നൂർ:പയ്യന്നൂരിൽ സമീപകാലത്ത് നടന്ന അനിഷ്ട സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സംഘം പയ്യന്നൂർ ഡിവൈ.എസ്.പിക്ക് പരാതിനൽകി. വെള്ളൂരിലെ പി. പ്രസന്നൻ്റെ ബൈക്ക് കത്തിച്ച സംഭവം, പുതിയങ്കാവിലെ കമലാക്ഷിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതും വെള്ളൂരിലെ പി.കെ. കൃഷ്ണൻ്റെ വീട്ടുമുറ്റത്തെ ചെടിച്ചെട്ടികളും മറ്റും നശിപ്പിച്ചതുൾപ്പെടെയുള്ള സംഭവങ്ങളിൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെയുള്ള സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയത്. എൽഡിഎഫ് നേതാക്കളായ ടി.ഐ. മധുസൂദനൻ, പി. സന്തോഷ്, അഡ്വ. സരിൻ ശശി, ടി.വിശ്വനാഥൻ,എം രാമകൃഷ്ണൻ, പി ജയൻ, ഒ.ടി. സുകേഷ്, കെ.ഹരിഹർ കുമാർ, പി.യു മനോഹരൻ
തുടങ്ങിയ നേതാക്കൾ സംഘത്തിലുണ്ടായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തകരോട് ടി. ഐ. മധുസൂദനൻ ഇതു സംബന്ധിച്ചകാര്യങ്ങൾ വിശദീകരിച്ചു. അന്വേഷണം ഊർജജിതമാക്കി പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചതായി നേതാക്കൾ പറഞ്ഞു.







