ഓപ്പറേഷൻ തണ്ടർ:കണ്ണൂരിൽ 17.690 കിലോഗ്രാം കഞ്ചാവ് പിടികൂടി

കണ്ണൂർ:ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായികണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദും സംഘവും കണ്ണൂർ ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷനിലെരണ്ടാമത്തെ പ്ലാറ്റ് ഫോമിൽ മൂന്നു ബാഗിനുള്ളിലായി സൂക്ഷിച്ച 17.690 കിലോഗ്രാം കഞ്ചാവ് ശേഖരം പിടികൂടി. എക്സൈസ് പരിശോധന കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് പ്രതികൾകടന്നു കളഞ്ഞു.
കഞ്ചാവ് കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം എൻഡിപിഎസ് കേസെടുത്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കർശന പരിശോധനയാണ് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും നടക്കുന്നത്. റെയ്ഡിൽ കണ്ണൂർ ആർപിഎഫിലെ ഇൻസ്പെക്ടർ വർഗ്ഗീസ് ജെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി. വി സഞ്ജയ് കുമാർ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ , എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ നാസർ ആർ പി ,പുരുഷോത്തമൻ. സി ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഡ്രൈവർ അജിത്ത് സി , സിവിൽ എക്സൈസ് ഓഫീസർ മാരായ രതിക എ വി , തേജ്വൽ രാജീവൻ എന്നിവരും ഉണ്ടായിരുന്നു.







