കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

Screenshot
വളപട്ടണം : വീട്ടിൽനിന്നും സ്‌കൂട്ടറുമായി പോയ ശേഷം കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം ദൂരേ ആളൊഴിഞ്ഞ പറമ്പി ലെ കിണറ്റിൽ കണ്ടെത്തി. സ്‌കൂട്ടർ കിണറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണ തൊഴിലാളി പാപ്പിനിശേരി കൊട്ടപ്പാലത്തെ കെ.സുനിലിൻ്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സുനിലിനെ കാണാതായത്. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെകിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
ഗോവിന്ദൻ്റെയും ശാരദയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ : അനുവിന്ദ്,സനു നന്ദ് സഹോദരങ്ങൾ: മിനി, സുമേഷ്. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







