LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 8, 2026

നിക്ഷേപം തട്ടിയെടുത്ത വ്യാപാരി സഹകരണ സംഘത്തിനെതിരെ മൂന്ന് കേസ്

0
Screenshot

Screenshot

Spread the love

തലശേരി:അമിത പലിശ വാഗ്ദാനം നൽകി 55, 70000 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നിക്ഷേപമോ പലിശയോ നൽകാതെ സ്ഥാപനം പൂട്ടി വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപനത്തിലെ സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ വിശ്വാസവഞ്ചനക്ക് പോലീസ് കേസെടുത്തു.തലശേരി തിരുവങ്ങാട് മഞ്ഞോടി പെരിങ്ങളത്തെ കെ.സി. ജലജയുടെ പരാതിയിലാണ് തലശേരി വ്യാപാരി വ്യവസായി വെൽഫേർസഹകരണ സംഘം ലിമിറ്റഡ് സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ പോലീസ് കേസെടുത്തത്. ഒ.വി. റോഡിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം പരാതിക്കാരിയിൽ നിന്നും 2022 മാർച്ച് 24 മുതൽ 2026 ജൂലായ് 4 വരെയുള്ള കാലയളവിലായി 55, 70000 രൂപ നിക്ഷേപം സ്വീകരിച്ച ശേഷം പണമോ പലിശയോ തിരികെ നൽകാതെ സ്ഥാപനം ഓഫീസ് അടച്ചുപൂട്ടി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

മുഴപ്പിലങ്ങാട് എള വനസ്വദേശിനി പുതിയ പുരയിൽ ജഷിനയുടെ പരാതിയിലാണ് മറ്റൊരു കേസ്. പരാതിക്കാരിയിൽ നിന്നും 2026 ജനുവരി 22 നും രണ്ട് ലക്ഷം രുപയും മെയ് 25 ന് 15 ലക്ഷവും ആകെ 17 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നിക്ഷേപമോ പലിശയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപന സെക്രട്ടറി ജോജിഷിനും ഭരണസമിതിക്കുമെതിരെ കേസെടുത്തു .

മുഴപ്പിലങ്ങാട് കുളം കടവിലെ വത്സാലയത്തിൽ അനുകുലിൻ്റെ പരാതിയിലും സെക്രട്ടറിക്കും സ്ഥാപനത്തിൻ്റെ ഭരണസമിതിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരനിൽ നിന്നും 2024 ഒക്ടോബർ 19 മുതൽ 2026 ജൂലായ് നാല് വരെയുള്ള കാലയളവിൽ അമിത പലിശ വാഗ്ദാനം നൽകി 37, 95000രൂപ നിക്ഷേപമായിവാങ്ങിയ ശേഷം നിക്ഷേപമോ പലിശയോ നൽകാതെ സ്ഥാപനം അടച്ചുപൂട്ടി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!