കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം

Screenshot
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം
രാവിലെ എത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റു ചെയ്ത് നീക്കി ഹൈക്കോടതി ഉത്തരവിൽ പോലീസ് സംരക്ഷണയിലാണ് നിടിയേണ്ട തോപ്പിലായി പ്രദേശത്ത് ചെങ്കൽ ഖനനം നടത്തുന്നത്.
പ്രവർത്തി ആരംഭിച്ചതു മുതൽ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഒടുവിൽ ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണ യോടെ ഖനന പ്രവർത്തികൾ ആരംഭിച്ചത്.
തിങ്കളാഴ്ചയും നാട്ടുകാർ പ്രതിഷേധവുമായി എത്തി എന്തു വില കൊടുത്തും ഖനനം തടയുമെന്ന നിലപാടിലാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധക്കാർ നിലയുറച്ചു ഒടുവിൽ പോലീസ് പ്രതിഷേധക്കാരെ അറസ്‌റ്റു ചെയ്തു നീക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ചെങ്കൽ ഖനനം പുനരാരംഭിച്ചു.







