LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 6, 2026

അമ്മായിഅമ്മകൂടോത്രം ചെയ്തുവെന്ന് : അക്രമം നടത്തിയമരുമകൾക്കെതിരെ കേസ്

0
img_9752
Spread the love

കണ്ണൂർ: അമ്മായിഅമ്മ കൂടോത്രം ചെയ്തുവെന്ന് തെറ്റിദ്ധരിച്ചു വീട്ടിൽ കയറി ചീത്തവിളിച്ച് മർദ്ദിക്കുകയും അക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ മരുമകൾക്കെതിരെ പോലീസ് കേസെടുത്തു. കടലായി കുറുവ ശ്രീ നാരായണ വായനശാലക്ക് സമീപത്തെ എം.രതി(72) യുടെ പരാതിയിലാണ് മകൻ്റെ ഭാര്യയായ കടലായി വട്ടക്കുളത്തെ ഷബാനയുടെ പേരിൽ സിറ്റി പോലീസ് കേസെടുത്തത്. ഈ മാസം 3 ന് വൈകുന്നേരം 5.45 മണിക്ക് പരാതിക്കാരിയുടെകുറുവയിലെ വീട്ടിലേക്ക് വന്ന മകൻ രഞ്ജിത്തിൻ്റെ ഭാര്യയായ പ്രതി പരാതിക്കാരിയെ ചീത്തവിളിക്കുകയും മുടിക്ക് കുത്തി പിടിച്ച് തലചുമരിന് ഇടിക്കുകയും കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ശേഷം വീടിൻ്റെ ജനൽഗ്ലാസുകൾ കൈ കൊണ്ടും വൈദ്യുതി പോസ്റ്റിൻ്റെ സ്റ്റേവയറിന് ഉപയോഗിക്കുന്ന കോപ്പക്കുട്ടിൻ്റെ സാധനം കൊണ്ടും അടിച്ചു തകർക്കുകയും കാർ പോർച്ചിലുണ്ടായിരുന്ന രണ്ട് ടൂ വീലറുകളുടെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്ത് 12,000 രൂപയുടെ നാശനഷ്ടം വരുത്തി. പ്രതിക്കും ഭർത്താവിനുമെതിരെ പരാതിക്കാരി കൂടോത്രം ചെയ്തുവെന്ന് തെറ്റി ദ്ധരിച്ചതാണ് സംഭവത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

അതേസമയം ഭർത്താവ്സ്വത്ത് ചോദിച്ച വിരോധത്തിൽ യുവതിയെ ഭർതൃ സഹോദരൻ ചീത്തവിളിച്ച് മുടിക്കു കുത്തിപ്പിടിച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും കൈ പിടിച്ച് ജനൽഗ്ലാസുകളിൽ ഇടിപ്പിച്ചതിൽ കൈക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന രഞ്ജിത്തിൻ്റെ ഭാര്യ അഴീക്കൽ സ്വദേശിനി ഇ.വി. ഷബാനയുടെ (36)പരാതിയിൽ ഭർതൃ സഹോദരനായ കുറുവ യിലെ റജിലിനെതിരെയും സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!