LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 1, 2026

ഇരിട്ടി നഗരത്തിൽ ഗതാഗത പരിഷ്കാരം: പാർക്കിംഗിന് കർശന നിയന്ത്രണം; ലംഘിച്ചാൽ പിഴ

0
Screenshot

Screenshot

Spread the love

ഇരിട്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗത സ്തംഭനത്തിന് പരിഹാരമായി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് പരിഷ്കാരം ബുധനാഴ്ച മുതൽ നിലവിൽ വരും. സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് മേഖലകളിൽ അരമണിക്കൂറിൽ കൂടുതൽ നിർത്തിയിടാൻ അനുവദിക്കില്ല. കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ പേ പാർക്കിംഗ് സംവിധാനം ഉപയോഗിക്കണം. പരിഷ്കാരം ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്താൻ ദിവസവും നിരീക്ഷണം ഉണ്ടാകും.

പ്രധാന മാറ്റങ്ങൾ:

 അരമണിക്കൂർ നിയന്ത്രണം: നിശ്ചിത മേഖലകളിൽ അരമണിക്കൂറിൽ കൂടുതൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കും.

 നിരോധിത മേഖല: ഇരിട്ടി പാലം മുതൽ റോഡിന്റെ ഇടതുവശം വഴി ഗ്രീൻലീഫ് ഫ്ലവേഴ്സ് വരെ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല.

 ഇരുചക്ര വാഹനം: ഗ്രീൻ ലീഫ് ഫ്ലവേഴ്സ് മുതൽ മലനാട് റബ്ബർ വരെയുള്ള ഭാഗം ഇരുചക്ര വാഹനങ്ങൾക്കായി ക്രമീകരിച്ചു.

(ബാഗ് ബസാർ – പ്രിയ ഹോട്ടൽ, ഇരിട്ടി പാലം – ഹാൻടെക്സ്, പഴയ പാലം മുസ്ലീം പള്ളി – ബസ് സ്റ്റാൻഡ് തുടങ്ങിയവ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ‘നോ പാർക്കിംഗ്’ ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!