അനുമോദന സദസ്സ് സംഘടിപ്പിച്ചു

കാങ്കോൽ: കാങ്കോൽ വായനശാല ആൻ്റ് ഗ്രന്ഥാലയം ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എഡ്യുക്കേഷൻ മെന്ററുമായ സി.വി. രാജു ഉദ്ഘാടനം ചെയ്തു.
വായനശാല പരിധിയിലെ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരുപതോളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങിൽ വായനശാല പ്രസിഡണ്ട് പിവി ധനേഷ് അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം പിവി ചന്ദ്രൻ, സെക്രട്ടറി യുവി സുഭാഷ്, ജോയിൻറ് സെക്രട്ടറി യുവി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.







