ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

Screenshot
ഇരിട്ടി: വിരാജ്പേട്ടയ്ക്ക് സമീപം പെരുമ്പാടിയിൽ ഓട്ടോറിക്ഷയും നഗരസഭയുടെ മാലിന്യശേഖരണ വാഹനവും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പെരുമ്പാടി സ്വദേശി പരേതനായ രാജാമണിയുടെ ഭാര്യ സുലോചന (58) ആണ് മരിച്ചത്. ബിട്ടംഗലയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സുലോചന.
അപകടത്തിൽ ഓട്ടോറിക്ഷയിലെ മറ്റ് യാത്രക്കാരായ അമൃത, പത്മനാഭൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







