LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 6, 2026

ഓപ്പറേഷൻ തൂഫാൻ :337.74 ഗ്രാം എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

0
9510e620-0432-4836-9934-32f563b3891b
Spread the love

പാനൂർ: തൂഫാൻ റെയ്ഡിൽബംഗ്ലൂരിൽ നിന്നും കടത്തി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന337. 74 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ. ഉളിയിൽ കൂവേരിയിലെ ഗഫൂറിനെ (47) യാണ് പാനൂർ പോലീസ് പിടികൂടിയത്.

മനേക്കരയിൽ വാടകയ്ക്ക് കുടുംബ സമേതം താമസിക്കുന്ന ഇയാൾ ഏറെക്കാലമായി
പാനൂരിലും പരിസരങ്ങളിലും ലഹരി വില്പന നടത്തിവരികയായിരുന്നു. ലഹരിമരുന്നിൻ്റെ വില്പനയുടെഉറവിടം തേടിയുള്ള പോലീസ് അന്വേഷണത്തിലാണ് മൂന്ന് മാസം മുമ്പ് പാനൂർ മേഖലയിൽ താമസത്തിനെത്തിയ പ്രതിയിലേക്ക് പോലീസ് അന്വേഷണമെത്തിയത്. പ്രതി സമീപവാസികളുമായി യാതൊരുവിധ സമ്പർക്കവും പുലർത്താത്തതിനാൽ ഇയാളുടെ വീട്ടിലെത്തുന്നവരെ കുറിച്ച് അയൽവാസികളാരും ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാൽ സമീപ കാലത്ത് പാനൂർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത ലഹരി ഉപയോഗ കേസുകളെ പിൻതുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയുടെ പങ്കിനെക്കുറിച്ച് പോലീസിന് സംശയം തോന്നിയത്. തുടർന്ന് പാനൂർ സ്റ്റേഷൻഇൻസ്‌പെക്ടർ പി.കെ ജിതേഷിന്റെ നിർദ്ദേശപ്രകാരം എസ്. ഐ.മാരായ പി.ആർ ശരത്ത് , മുഹമ്മദ് ഷജീർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടർന്നതിലാണ് പ്രതി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതിൻ്റെ സൂചന ലഭിച്ചത് തുടർന്ന് നടത്തിയ റെയ്ഡിലാണ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പ്രതി പിടിയിലായത്. പാനൂർ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ വി.പി ഷജീർ, എസ്.ഐ പ്രശോഭ്, എഎസ്ഐ ബൈജു, സിവിൽ പോലീസ് ഓഫീസറായ ഷിനിത എന്നിവരും കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിജു ആൻ്റണി എന്നിവരുടെ സംയുക്‌ത നീക്കത്തിലാണ് ലക്ഷങ്ങളുടെ ലഹരിമരുന്നു മായി പ്രതിയെ പിടികൂടാനായത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!