ജയിലിൽ അക്രമം നടത്തിയ റിമാൻ്റു തടവുകാരനെതിരെ കേസ്

കണ്ണൂർ: ജയിലിൽ നിരോധിത വസ്തു ഉപയോഗിക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനു
അക്രമം നടത്തി പൊതു മുതൽ നശിപ്പിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത റിമാൻ്റു തടവുകാരനെതിരെ കേസ്. റിമാൻ്റു തടവുകാരൻ തമിഴ്നാട് നീലഗിരി ഉദഗമണ്ഡലം സ്വദേശി രങ്കനാഥൻ്റെ മകൻ രഘു (34) വിനെതിരെയാണ് പരാതിയിൽ ടൗൺ പോലീസ് കേസെടുത്തത്. ഈ മാസം3 ന് വൈകുന്നേരം 3.45 മണിക്ക് ആണ് സംഭവം. അക്രമത്തിൽ ടവറിൻ്റെ പൊതു മുതൽ നശിപ്പിച്ചതിൽ 13, 593 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന് കാണിച്ച് സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് ടി.ജെ പ്രവീഷ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







