കണ്ണൂർ കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

കണ്ണൂർ: പ്രകൃതി നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.
കൊട്ടിയൂർ റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ സി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ മനീഷ് സി, റീന വി, സി പ്രമോദ്,റേഞ്ച്ർ ലീഡർ വിനീത കെ ടി, റോവർ സ്കൗട്ട് & റേഞ്ച്ർ ലീഡർമാർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം, മാലിന്യ സംസ്കരണ പ്രവർത്തനം, പ്ലാസ്റ്റിക് മുക്ത ക്യാമ്പയിൻ, ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. റോവർ സ്കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ പരിപാടിക്ക് നന്ദിയും പറഞ്ഞു.







