LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 3, 2026

കണ്ണൂർ സിറ്റി ഹാജി മെമ്മോറിയൽ ലൈബ്രറിയിൽ അവധിക്കാല വായനകളരിക്ക് സമാപനം

0
Screenshot

Screenshot

Spread the love

കണ്ണൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒന്നര മാസത്തെ അവധിക്കാല വായനകളരിയുടെ കണ്ണൂർ സിറ്റി ഹാജി മെമ്മോറിയൽ ലൈബ്രറിയിലെ സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പരിധിയിൽ മികച്ച ഒരു ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

കുട്ടികൾ തയ്യാറാക്കിയ ‘മഴവില്ല്’ എന്ന കൈയെഴുത്ത് മാസികയുടെ പ്രകാശനം വാർഡ് കൗൺസിലർ സിറാജ് മാങ്ങാടൻ നിർവഹിച്ചു. വായനകളരിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റും മൊമെന്റൊയും വിതരണം ചെയ്തു.

ലൈബ്രറി പ്രസിഡണ്ട് ഫൈസൽ മാക്കുലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദീനുൽ ഇസ്ലാം സഭ സെക്രട്ടറി സി. സമീർ, ഡി.ഐ.എസ് (DIS) ഇംഗ്ലീഷ് സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് അനസ്, എഴുത്തുകാരൻ സാഹിർ പുത്തലത്ത്, മുഹ്സിന ഫൈസൽ, പ്രകാശൻ, കെ.എം. ആഷിക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.എം. സാബിറ ടീച്ചർ, ബാലവേദി കൺവീനർ മുഹമ്മദ് സഖലൂൺ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനത്തോടനുബന്ധിച്ച് സിറ്റി ഈണം സംഗീത കലാകൂട്ടായ്മ ഒരുക്കിയ കരോക്കെ സംഗീത വിരുന്നും അരങ്ങേറി. നാടിന്റെ ഒരു ഉത്സവമായി മാറിയാണ് വായനകളരിക്ക് തിരശ്ശീല വീണത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!