ഡ്യൂട്ടിക്കിടെഡോക്‌ടറെ ദേഹോപദ്രവം ഏല്പിച്ച രണ്ടു പേർക്കെതിരെ കേസ്

കൂത്തുപറമ്പ :താലൂക്കാശുപത്രിയിലെ കാഷ്വാലിറ്റി പ്രോസിജിയർ റൂമിൽ അതിക്രമിച്ച് കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ തള്ളിയിട്ട് ദേഹോപദ്രവം ചെയ്തു ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കൂത്തുപറമ്പ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സാഹിന എ.കെ.യുടെ പരാതിയിലാണ് അജ്ഞാതരായ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 31 ന് 10 മണിക്ക് ആയിരുന്നു സംഭവം. പ്രതികൾ പരസ്പരം സംഘർഷത്തിലേർപ്പെടുന്നത് കണ്ട് തടയാൻ ശ്രമിച്ച ആശുപത്രി കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്‌ടർ നഫ്‌സ മറിയ (33) ത്തെയാണ് പ്രതികൾ തള്ളിയിട്ട് ദേഹോപദ്രവം ഏൽപ്പിച്ച് ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.







