വ്യാപാരി വ്യവസായി സമിതി കരിങ്കൽകുഴി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

മയ്യിൽ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയയിലെ കരിങ്കൽകുഴി യൂണിറ്റ് സമ്മേളനം കൊളച്ചേരി മുക്കിൽ സംഘടിപ്പിച്ചു. കൊളച്ചേരി മുക്ക് വിജയ കോംപ്ലക്സ് ഹാളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.വി. രതീഷ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് പി.വി. പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ പ്രസിഡൻ്റ് പി. ഉല്ലാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി. ശശിധരൻ, എസ്. രാജേഷ്, യൂണിറ്റ് സെക്രട്ടറി സി.വി. സത്യൻ, എം. ഉത്തമൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സി.വി. സത്യൻ (സെക്രട്ടറി), പി.വി. പ്രവീൺ (പ്രസിഡൻ്റ്), എം. ഉത്തമൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.







