തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല പ്രവേശനോത്സവം തടിക്കടവ് ഹൈസ്കൂളിൽ നടന്നു

തളിപ്പറമ്പ്: പുതിയ അധ്യയന വർഷത്തെ വരവേറ്റ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല പ്രവേശനോത്സവം തടിക്കടവ് ഹൈസ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി ഓതറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. പ്രേമലത, തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ (AEO) കെ. മനോജ്, ചപ്പാരപ്പടവ് പഞ്ചായത്ത് അംഗങ്ങളായ ധന്യാ ജയ്സൺ, ജോസ് വെട്ടുകല്ലാംകുഴി, തളിപ്പറമ്പ് ബി.ആർ.സി ബി.പി.സി ബിജേഷ് കെ, രാജു ചെരിയാൻകാല, നിജി ഷിബു, കെ.ജെ. ജോസഫ്, സി.എം. ഹംസ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി. രജനി സ്വാഗതവും നസീം കെ. നന്ദിയും രേഖപ്പെടുത്തി.







