പെരുങ്കളിയാട്ടം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എടാട്ട്: 20 സംവത്സരങ്ങൾക്ക് ശേഷം 2027 ജനുവരി 10 മുതൽ 13 വരെ നടക്കുന്ന എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ക്ഷേത്ര സന്നിധിയിലെ പുതിയ കെട്ടിടത്തിൽ സിനിമാ താരം പി .പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ വിജയൻ അടുക്കാടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ തെക്കടവൻ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ രാജഗോപാലൻ മാസ്റ്റർ , സുനിൽ കുമാർ മുത്തത്ത്യൻ , മുരളീധരൻ മുത്തത്ത്യൻ , ബാലകൃഷ്ണൻ വളപ്പൻ, ക്ഷേത്രം കാരണവന്മാർ, ക്ഷേത്രം ഭാരവാഹികൾ, ആചാരക്കാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വെച്ച്പെരുങ്കളിയാട്ട ഫണ്ടിലേക്കുള്ള സംഭാവന എടിച്ചേരി പ്രസന്നയിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി.







