ഗവ.ടെക്നിക്കൽ സ്‌കൂളിൻ്റെ ഗേറ്റും ചെസ്റ്റും മോഷ്ടിച്ചു

എടക്കാട് :തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചതായ 45,000 രൂപ വിലവരുന്ന ഇരുമ്പിൻ്റെ ഗേറ്റും ചെസ്റ്റും മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. സ്‌കൂൾ സൂപ്രണ്ട് ടി.കെ. മനോജിന്റെ പരാതിയിലാണ് എടക്കാട്പോലീസ് കേസെടുത്തത്. ഈ മാസം 17 ന് രാത്രി 10 മണിക്കും 18 ന് വൈകുന്നേരം 4 മണിക്കുമിടയിലാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







