വെള്ളോറ ടാഗോർ മെമ്മോറിയൽ സ്കൂൾ 25-ാം വാർഷിക സമാപനവും യാത്രയയപ്പും സംഘടിപ്പിച്ചു

മാതമംഗലം: വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 25-ാം വാർഷിക സമാപന സമ്മേളനവും യാത്രയയപ്പും വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും മുൻ രാജ്യസഭാംഗം കെ.കെ. രാഗേഷ് നിർവഹിച്ചു.
ചടങ്ങിൽ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കഴിവ് തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ അനുമോദിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാർ അനിക്കം, വാർഡ് മെമ്പർമാരായ ശശികല, സന്ധ്യ, സ്കൂൾ മാനേജർ എം.കെ. സതീശൻ, പി.ടി.എ പ്രസിഡന്റ് എം.കെ. ശിവപ്രകാശ്, ഹെഡ്മിസ്ട്രസ് സി.എ. ഗീത, പ്രേമ സുരേഷ്, ടി.ആർ. രാമചന്ദ്രൻ, കെ.ബി. ബാലകൃഷ്ണൻ, സി.സി. കുഞ്ഞിരാമൻ, കെ.വി. വിജയൻ, റഷീദ അബൂബക്കർ, എം. രാജേഷ്, ഇ.വി. നളിനി, ഇ.സി.കെ. രാജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.







