LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 8, 2026

തിരഞ്ഞെടുപ്പിൽ കനത്ത സുരക്ഷ; പയ്യന്നൂരിൽ 4 കമ്പനി കേന്ദ്രസേന, തളിപ്പറമ്പിൽ രണ്ട്

0
IMG-20260408-WA0038
Spread the love

പയ്യന്നൂര്‍:പയ്യന്നൂരിൽ തിരഞ്ഞെടുപ്പ്സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തില്‍ കനത്ത സുരക്ഷ സംവിധാനം ഒരുങ്ങി കേരള പോലീസിന് പുറമെ കേന്ദ്രസേനയുടെ വന്‍ സംഘവും സുരക്ഷയ്ക്ക് വിന്യസിച്ചിട്ടുണ്ട്. പയ്യന്നൂരിൽ നാല് കമ്പനി കേന്ദ്രസേനയും തളിപ്പറമ്പിൽ രണ്ട് കമ്പനി കേന്ദ്രസേനയെയും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കെത്തിയിട്ടുണ്ട്.

പയ്യന്നൂർ പഴയങ്ങാടി പോലീസ് സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് മാത്രമായി പയ്യന്നൂർ ഡിവൈ.എസ്.പി.ക്ക് ചുമതല നൽകി. ചെറുപുഴ, പെരിങ്ങോം , ആലക്കോട് എന്നീ സ്റ്റേഷനുകളിലായി ഒരുഡിവൈ.എസ്.പിക്കും , തളിപ്പറമ്പ് -പരിയാരം സ്റ്റേഷനുകളിലെ ചുമതല തളിപ്പറമ്പ് ഡിവൈ.എസ് പിക്കും , കുടിയാന്മല , പയ്യാവൂർ ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലായി മറ്റൊരു ഡിവൈ.എസ് പി ക്കും ചുമതല നൽകി. ഇങ്ങനെ 10 സ്റ്റേഷനുകളിലായി നാല് ഡിവൈ.എസ്പിമാർ തിരഞ്ഞെടുപ്പ് ചുമതല നിർവ്വഹിക്കും. പോലീസ്
പട്രോളിംങ്ങ്, ഫ്‌ളയിംങ്ങ് സ്‌ക്വാഡ് എന്നിവയ്ക്കായി നിരവധി വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കുന്നതിനായി കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ അപേക്ഷയില്‍ ഹൈക്കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. കള്ള വോട്ടുകള്‍ തടയുന്നതിന് എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കണമെന്നും ദൃശ്യങ്ങള്‍ 45 ദിവസത്തേക്ക് സൂക്ഷിച്ചുവെക്കണമെന്നും കൂടുതല്‍ സേനയെ ബൂത്തുകളിലേക്ക് സജ്ജീകരിക്കണമെന്നുമാണ് അപേക്ഷയിലുള്ളത്. പരമാവധി വോട്ടർമാരെ രാവിലെ തന്നെ ബൂത്തിലെത്തിച്ച് സമ്മതിദാനാവകാശം നിർവ്വഹിക്കുന്നതിനുള്ള ഒരുക്കത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!