LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 24, 2026

29.66 ഗ്രാം എംഡിഎം എ യുമായി ആറു പേർ അറസ്റ്റിൽ

Screenshot

Screenshot

Spread the love

വളപട്ടണം : ലോഡ്ജ്മുറിയിൽ വെച്ച് മാരക ലഹരി മരുന്നായ 29.66 ഗ്രാം എംഡിഎം എ യുമായി ആറുപേരെ വളപട്ടണം പോലീസും ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. നാറാത്ത് കണ്ണാടിപ്പറമ്പിലെ കെ.മുബഷീർ (20), മാലോട്ട് സ്വദേശി കെ എം.ഷനാദ് (19), കൊളച്ചേരി പള്ളിപ്പറമ്പിലെ എം.കെ. മുഹമ്മദ്(40), പള്ളിക്കര ബേക്കൽക്കോട്ടയ്ക്ക് സമീപത്തെ കെ.അബ്ദുൾ നാസർ (33), ചേലേരിയിലെ സി.പി. മുഹമ്മദ്(45), മുളിയാർ അമ്മൻക്കോട്ടെ ബി. മുഹമ്മദ് ഷമീർ (28) എന്നിവരെയാണ് വളപട്ടണം എസ്.ഐ. വി. ആർ. അരുണും സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 3.15 മണിയോടെ വളപട്ടണം പഴയ ടോൾ ബൂത്തിനടുത്തെ പെട്രോൾ പമ്പിനു സമീപത്തെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ വെച്ചാണ് 29.66 ഗ്രാം എംഡിഎംഎയുമായി പ്രതികൾ അറസ്റ്റിലായത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!