പോക്സോ കേസിൽ യുവാവ് പിടിയിൽ

Screenshot
വളപട്ടണം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. അഴീക്കോട് കല്ലടത്തോട് സ്വദേശി അഭിരൂപിനെ (23)യാണ് വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. ഈ മാസം ആദ്യവാരത്തിലാണ് സംഭവം. സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് പ്രതി പ്രണയം നടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി അഴീക്കോട് ചാലിൽ ബീച്ചിൽ വെച്ച് പീഡിപ്പി ച്ചത്. പിന്നീട് ചൈൽഡ് ലൈൻ മുഖാന്തിരം പെൺകുട്ടി നടത്തിയ കൗൺസിലിങ്ങിൽ പീഡനത്തിനിരയായതായ വിവരമറിഞ്ഞതോടെ അധികൃതർ വളപട്ടണം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.






