LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 17, 2026

മാലിന്യം തള്ളിയത്തിന് 13000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

0
f3b247b4-c8ba-4b1a-a5bf-03b0134d1055
Spread the love

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പൂവം കല്ല്യാട് റോഡിൽ റോഡ് സൈഡിലും പണയിലും മാലിന്യങ്ങൾ തള്ളിയതിന് 13000 രൂപ പിഴ ചുമത്തി.ആയുർവേദ പഠന ഗവേഷണ കേന്ദ്രത്തിലേക്ക് പോകുന്ന റോഡ് സൈഡിൽ മാലിന്യങ്ങൾ തള്ളിയതിന് ആൻമരിയ ഗ്രേബ്രിയേൽ പഴയതോട്ടം ഹൌസ് എന്നവർക്ക് 5000 രൂപയും സതീശൻ പി സരോവരം എന്നവർക്ക് 3000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി. മാലിന്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വ്യക്തികളിലേക്ക് സ്‌ക്വാഡ് എത്തിയത്. പൂവം കല്ല്യാട് റോഡിൽ ചെങ്കൽ പണയിൽ വലിയ തോതിൽ മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽ പെട്ടത് പ്രകാരം സ്ഥലമുടമയെ കണ്ടെത്തി 5000 രൂപ പിഴ ഈടാക്കാനും സ്‌ക്വാഡ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി തുടങ്ങിയവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!